പറപ്പൂക്കരയിൽ ഹോട്ടലിനോട് ചേർന്നും വീട്ടിലുമായി സ്റ്റോക്ക് ചെയ്ത 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം രണ്ടിടങ്ങളിൽ നിന്നായി പിടികൂടി.

police-case-thrissur

തൃശൂർ: പറപ്പൂക്കരയിൽ ഹോട്ടലിനോട് ചേർന്നും വീട്ടിലുമായി സ്റ്റോക്ക് ചെയ്ത 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം രണ്ടിടങ്ങളിൽ നിന്നായി പിടികൂടി. പള്ളം സ്വദേശി സുനിൽകുമാറാണ് പോലീസിന്റെ പിടിയിലായത്. മറ്റൊരു പ്രതി രതീഷ് പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു.

ഹോട്ടലിനു പുറകു വശത്ത് ഇയാൾ വിൽപ്പനക്കായി വച്ചിരുന്ന മദ്യം പോലീസ് കണ്ടെത്തി. 8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പറപ്പൂക്കരയിലുള്ള പനിയത്തുപറമ്പിൽ രതീഷിന്റെ വീട്ടിലും പോലീസ് പരിശോധനക്കെത്തിയത്. ഇയാളുടെ വീട്ടിൽ നിന്ന് വിൽപനക്കായി സൂക്ഷിച്ച നിന്ന് 17 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പോലീസ് കണ്ടെടുത്തു. പോലീസ് വരുന്നത് കണ്ടു ഇയാൾ ഓടിയതിനാൽ പിടികൂടാനായില്ല.