ഇരിങ്ങാലക്കുട സ്വദേശി സുബ്രഹ്മണ്യനാണ് വനിതാ പോലീസ് മരുന്ന് നൽകിയത് എത്തിച്ചു നൽകിയത്.കരൾരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന സുബ്രമണ്യൻ മരുന്ന് ലഭിക്കാതെ പ്രയാസത്തിലായ് ഘട്ടത്തിലാണ് ഒരു മാസത്തെ മരുന്ന് എത്തിച്ച് നൽകി വനിതാപോലീസ് തുണയായത്.
കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ അവശത അനുഭവിക്കുന്നവർക്ക് മരുന്ന് എത്തിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി സുബ്രഹ്മണ്യനെ കണ്ടെത്തുകയും മരുന്ന് നൽകുകയുമായിരുന്നു. വനിതാ പോലീസ് എസ് ഐ പി ആർ ഉഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് മരുന്ന് എത്തിച്ചത്.