ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു.

bike accident

തൃപ്രയാർ: തളിക്കുളം കൊപ്രക്കളം പടിഞ്ഞാറ് മജസ്റ്റിക് ഓഡിറ്റോറിയത്തിന് മുൻവശം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു. തളിക്കുളം പുതിയങ്ങാടി സ്വദേശി കല്ലിപ്പറമ്പിൽ ഷുഹൈബ് (31), തളിക്കുളം സ്വദേശി തൃപ്രയാറ്റ് നിഷാൽ(22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.