ക്യാൻസർ ബാധിതന് മരുന്നെത്തിച്ച് വടക്കേക്കാട് പോലീസ്…

അരിമ്പൂർ സ്വദേശിയായ ക്യാൻസർ ബാധിതനായ അറുപതുകാരൻ ദിവസങ്ങളോളമായി മരുന്ന് തീർന്നതിനാൽ ഏറെ വിഷമിച്ചിരിക്കുകയായിരു ന്നു.ഇദ്ദേഹം കഴിഞ്ഞ ആഴ്ചയാണ് വടക്കേക്കാട് പോലീസ് ക്യാൻസർ ബാധിതനായ ഒരാൾക്ക് മരുന്ന് നൽകിയ ഫേസ്ബുക്ക് പോസ്റ്റ് കണ്ടത്. ഇതേത്തുടർന്ന് എസ് എച്ച്‌ ഒ എം.സുരേന്ദ്രനുമായി ബന്ധപ്പെട്ടു .


ക്യാൻസറിന് ഉപയോഗിക്കുന്ന വളരെ അധികം വിലപിടിപ്പുള്ള ക്രിസാൽക് എന്ന മരുന്ന് സ്റ്റാർ അസിസ്റ്റന്റ് സെൻറർ , കർത്തവ്യ ഹെൽത്തിയോൺ എന്ന മുബൈയിലെ കമ്പനിയിൽ നിന്നുമാണ് ലഭിച്ചിരുന്നത്. വടക്കേകാട് എസ് എച്ച് ഒ ഗുർഗോണിൽ ഉള്ള കമ്പനിയുമായി ബന്ധപ്പെടാൻ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി. പിന്നീട് മരുന്ന് എറണാകുളത്തുള്ള സെൻറ് ആൻറണീസ് മെഡിക്കൽസിൽ ഉണ്ടെന്ന വിവരം കിട്ടുകയും തുടർന്ന്
ഇൗ മെഡിക്കൽ ഷോപ്പുമായി ബന്ധപ്പെട്ട് രോഗിക്ക് താൽകാലികമായി ഒരു സ്ട്രിപ്പ് മരുന്ന് ലഭിക്കുന്നതിന് ശ്രമം നടത്തുകയും ചെയ്തു . പുന്നയൂർകുളത്തുള്ള സ്വാന്തനം വെൽഫെയർ സൊസൈറ്റിയുടെ സഹായത്തോടെ ഡിസ്ട്രിബ്യൂട്ടർ ഒരു സ്ട്രിപ്പ് എറണാകുളത്ത് നിന്നും വടക്കേക്കാട് സ്റ്റേഷനിൽ എത്തിച്ച് സൗജന്യമായി സി ഐ സുരേന്ദ്രൻ രോഗിയുടെ ബന്ധു പ്രജീഷിന് കൈമാറി.
ക്യാൻസർ രോഗിക്ക് മരുന്ന് സൗജന്യമായി ലഭിക്കാൻ അക്ഷീണം പ്രയത്നിച്ച സിഐ സുരേന്ദ്രൻ ,സ്വാന്തനം വെൽഫെയർ സൊസൈറ്റി , വടക്കേക്കാട് ജനമൈത്രി പോലിസ് എന്നിവർക്ക് നന്ദിയും പറഞ്ഞാണ് പ്രജീഷ് വീട്ടിലേക്കു മടങ്ങിയത് .