
മാള: മാള നെയ്തക്കുടിയില് യുവതിയെ ബൈക്കിൽ പിൻതുടർന്ന് ഇ ടിച്ചു വീഴ്ത്തി മാല പൊട്ടി ച്ച് കടന്ന കുതിരത്തടം സ്വദേശി ചേന്നംപറമ്പിൽ ബൈജുവിനെ (47) യാണ് അറസ്റ്റ് ചെയ്തത്. ഈ മാസം മൂന്നാം തിയ്യതി മകന്റെ സ്കൂളിൽ മീറ്റിംഗിനായി പോകുകയായിരുന്ന നെയ്തക്കുടി സ്വദേശിയായ യുവതിയെയാണ് ഇയാൾ ബൈക്ക് ഇടി ച്ചു വീഴ്ത്തി യത്.
എന്നാൽ അബദ്ധത്തിൽ സംഭവിച്ച അപക ടം പോലെ സഹായിക്കാനെന്ന പോലെ അടുത്തെത്തിയ പ്രതി മാല പൊട്ടി ച്ച് കടക്കുകയായിരുന്നു. പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.