വിസ്ക് തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു..

കൊറോണ രോഗികളുടെ സാമ്പിൾ സുരക്ഷിതമായി എടുക്കാൻ സാധിക്കുന്ന വിസ്ക് തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് കൈമാറി. രണ്ടു മിനിറ്റിൽ താഴെ സമയം കൊണ്ട് രോഗിയുടെ സ്രവം പരിശോധിക്കാനായി ശേഖരിക്കാൻ ഇത് കൊണ്ട് സാധിക്കും. ആശുപത്രി സൂപ്രണ്ട് ഡോക്ടർ ശ്രീദേവിക്ക്‌ യൂണിവേഴ്സൽ മെഡിക്കൽ ട്രാൻസ്ഫർ എം ഡി അഷ്‌റഫ് വിസ്‌ക് കൈമാറി. പി പി ഇ കിറ്റ് ധരിച്ചു വേണം സാധാരണ ഗതിയിൽ ആരോഗ്യപ്രവർത്തകർക്ക് സ്രവം ശേഖരിക്കാൻ. എന്നാൽ ആയിരം രൂപ വില വരുന്ന പി പി ഇ കിറ്റുകൾ ഉപയോഗിച്ച് കളയുക എന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടും ഇത് വഴി പരിഹരിക്കാനാകും. എല്ലാ തരത്തിലും സുരക്ഷ ഉറപ്പു വരുത്തികൊണ്ടാണ് വിസ്ക്‌ രൂപകല്പന ചെയ്തിരിക്കുന്നത്.