
സംസ്ഥാനത്തു കാലവർഷം വീണ്ടും സജീവമാകുന്നു. തെക്കു പടിഞ്ഞാറൻ കാറ്റുകൾ ശക്തമായതോടെ കാലവർഷം വരും ദിവസങ്ങളിൽ ശക്തിയാർജിക്കുമെന്നാണു കാലാവസ്ഥാ വകുപ്പു നൽകുന്ന സൂചന. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 22 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. 22 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.