മീൻമാർക്കറ്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന…

തൃശ്ശൂർ : ശക്തൻ മീൻമാർക്കറ്റിൽ പുലർച്ചെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. ശനിയാഴ്‍ച പുലർച്ചെ ഒരുമണിക്കായിരുന്നു പരിശോധന. മൊബൈൽ ഫുഡ് സേഫ്റ്റി ലാബ് ഉൾപ്പെടെ എത്തിച്ചായിരുന്നു പരിശോധന. പുറത്തുനിന്നെത്തുന്ന മീനിൽ അമോണിയ, ഫോർമാലിൻ എന്നിവയുണ്ടോ എന്ന്‌ പരിശോധന നടത്തി. അമോണിയയുടെയോ ഫോർമാലിന്റെയോ സാന്നിധ്യം കണ്ടെത്തിയില്ല. സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി എടുത്തു. ഭക്ഷ്യയോഗ്യമല്ലാത്ത പത്തുകിലോ ചാള, 15 കിലോ ചൂര എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.