ഷാർജയിൽ തൃശൂർ സ്വദേശിനിയായ നീതു ഷോക്കേറ്റ് മരിച്ചു.

ഷാർജയിൽ മലയാളി യുവതി വില്ലയിലെ കുളിമുറിയിൽ വെള്ളത്തിൽ നിന്നും ഷോക്കേറ്റു മരിച്ചു. പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്.

തൃശൂർ അയ്യന്തോൾ സ്വദേശിനിയായ നീതു എൻജിനീയറായിരുന്നു, ഭർത്താവ് വിശാഖും എൻജിനീയറാണ്. നിവിഷ് കൃഷ്ണ (5 വയസ്സ് ) മകനാണ്.

വില്ലയിലെ കുളിമുറിയിലെ വെള്ളത്തിൽ നിന്ന് ഷോക്കേറ്റാണ് നീതുവിന്റെ മരണം സംഭവിച്ചതെന്നാണ് നാട്ടിൽ ലഭിച്ചിരിക്കുന്ന വിവരം. ഷോക്കേറ്റ നീതുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നീതു താമസിച്ചിരുന്ന വില്ലയുടെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിലായി ഇലക്ട്രിക് ജോലികൾ നടന്നിരുന്നുവെന്നും റിപ്പോർട്ടുണ്ട്.