എറവ് അപകടം പരിക്കേറ്റ മൂന്നു വയസ്സുകാരനും മരിച്ചു…

തൃശൂർ: എറവിൽ ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ട് ആയി. ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി ജിതിൻ (36), മകന്‍ മൂന്ന് വയസ്സുകാരന്‍ അദ്രിനാഥ് എന്നിവരാണ് മരിച്ചത്. ജിതിന്‍ സംഭവസ്ഥലത്ത് വെച്ചും മകന്‍ ചികിത്സയിരിക്കെയുമാണ് മരണപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതിന്റെ ഭാര്യയും, ഭാര്യ പിതാവും ചികിത്സയില്‍ തുടരുകയാണ്.