മോഷണശ്രമം ചെറുക്കുന്നതിനിടെ സൗദി റിയാദിൽ വച്ച് താന്ന്യം സ്വദേശി മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു..

മോഷണശ്രമം ചെറുക്കുന്നതിനിടെ സൗദി റിയാദിൽ വച്ച് താന്ന്യം സ്വദേശി മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു. ഒരു വർഷമായി ഡ്രൈവർ ജോലി ചെയ്യുകയായിരുന്ന കാരിപ്പംകുളം അഷ്റഫ് (43) ആണ് കൊല്ലപ്പെട്ടത്.

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഉമ്മുൽ ഹമാം സെക്ടർ അംഗമാണ്. ഇന്നലെ രാത്രി എക്സിറ്റ് നാലിലുള്ള പാർക്കിൽ ഇരിക്കുമ്പോൾ ആണ് ആക്രമണം ഉണ്ടായത്. കുത്തേറ്റ അഷ്റഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ സൗദി ജർമ്മൻ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. ഭാര്യ: ഷഹാന. പിതാവ്: ഇസ്മയിൽ. മാതാവ്: സുഹറ. സഹോദരൻ: ഷനാൻ.