
ഗുരുവായൂർ: 14, 8 വയസ്സ് പ്രായമുള്ള കുട്ടികളാണ് മരി ച്ചത്. ഇന്നലെ രാത്രി 10.30 നാണ് ഇവർ മുറിയെടുത്തത്. ഇന്നു രാവിലെ മുറി തുറക്കാത്തതു ശ്രദ്ധയിൽപ്പെട്ട ലോഡ്ജിലെ ജീവനക്കാർ പൊലീസിനെ വിളിച്ച് പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ലോഡ്ജിലെ മുറിയിൽ രണ്ട് പെൺകുട്ടികൾ മ രിച്ച നിലയിലും. ഇവരോടൊപ്പം ഉണ്ടായിരുന്ന 50 വയസ് തോന്നിക്കുന്നയാളെ ബാത്ത് റൂമിൽ കൈ ഞരമ്പ് മുറി ച്ച നിലയിലുമാണ് കണ്ടെത്തിയത്.
മുറിയിൽ നിന്ന് കിട്ടിയ തിരിച്ചറിയൽ രേഖ പ്രകാരം വയനാട് സുൽത്താൻ ബത്തേരി സ്വദേശി ചന്ദ്രശേഖരൻ എന്ന വിലാസമാണ് ലഭിച്ചത്. കുട്ടികളിൽ ഒരാൾ തൂങ്ങി മ രിച്ച നിലയിലും മറ്റൊരാൾ മരി ച്ചു കിടക്കുന്ന നിലയിലുമായിരുന്നു. ചന്ദ്രശേഖരനെ കൈ ഞ രമ്പ് മുറി ച്ച നിലയിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. സംഭവത്തിൽ ഗുരുവായൂർ പൊലീസിന്റെ അന്വേഷണം തുടരുന്നു. വയനാട് പൊലീസിനെയും വിവരം അറിയിച്ചിട്ടുണ്ട് കണ്ടെത്തിയിരുന്നു.