ആറ് വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു..

തളിക്കുളം: എടശ്ശേരി കിഴക്കേപള്ളിക്ക് സമീപം താമസിക്കുന്ന പണിക്കവീട്ടിൽ മുഹമ്മദ് റാഫി മകൾ മിൻഹ പർവിൻ(6) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. തളർന്ന് വീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല. ഏതാനും നാളുകളായി അസുഖ ബാധിതയായ മിൻഹ ചികിത്സയിലായിരുന്നു. മാതാവ്: സഫിദ. സഹോദരി: അസ്മിന പർവിൻ