
സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. 52 ദിവസം നീണ്ടുനില്‍ക്കുന്ന നിരോധനത്തിനാണ് ഇന്ന് അര്‍ദ്ധരാത്രി തുടക്കമാകുന്നത്. ജൂലൈ 31 അര്‍ദ്ധരാത്രി വരെയാണ് നിരോധനം.
ദിവസങ്ങളായി കടലിലായിരുന്ന വലിയ ബോട്ടുകള്‍ ഇന്നലെ മുതല്‍ തിരികെ വന്നുതുടങ്ങി. ഇതര സംസ്ഥാന ബോട്ടുകള്‍ ഉടന്‍ സംസ്ഥാനത്തെ തീരം വിടും. പരമ്പരാഗത മത്സ്യത്തൊഴിലാളി വള്ളങ്ങള്‍ക്ക് മാത്രമാകും കടലില്‍ പോകുന്നതിന് അനുമതി.