പോർക്കുളം ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു. പഞ്ചായത്തിന്റെ 13 വാർഡുകളിലും കുടിവെള്ളവിതരണം ആരംഭിച്ചിട്ടുണ്ടെന്നും ഇത് ഒരു പരിധി വരെ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സഹായകമാകുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഓമന ബാബു പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം നാരായണന്റെ നേതൃത്വത്തിലാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്.