
തൃശ്ശൂർ: തൃശൂരിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ലോഡ്ജിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇവർ മുറിയെടുത്തത്.