ലക്ഷങ്ങൾ വിലയുള്ള എംഡിഎംഎ യും ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ..

kanjavu arrest thrissur kerala

കിഴുപ്പുള്ളിക്കരയിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള എം.ഡി.എം.എ.യും ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി അൽക്കേഷ് (22) കിഴുപ്പുള്ളിക്കര സ്വദേശി ഇട്ടിയാടത്ത് വീട്ടിൽ വിഷ്ണു (25), എന്നിവരെയാണ് അന്തിക്കാട് പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.

തൃശ്ശൂർ റൂറൽ എസ്.പി. ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് മഫ്തിയിൽ പല സംഘങ്ങളായി വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. പോലീസ് സംഘത്തിനു നേരേ അക്രമാസക്തരാകാൻ ശ്രമിച്ച ഇവരെ ഏറെ ശ്രമകരമായാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും ഇടയിൽ വിൽപന നടത്തുവാനാണ് മയക്കുമരുന്ന് എത്തിച്ചെതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. പിടികൂടിയത് ലക്ഷങ്ങൾ വിലവരുന്ന ലഹരി മരുന്നാണ്.