
തൃശ്ശൂർ നടത്തറ സിഗ്നലിൽ നാല് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു. കൂട്ടിയിടിച്ചതിൽ 40 ടൺ മണലുമായി വന്ന ടോറസ് ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ രണ്ടു മണിക്കൂറോളം കഠിന പരിശ്രമത്തിനൊടുവിൽ തൃശ്ശൂർ അഗ്നി രക്ഷാ സേന സുരക്ഷിതമായി പുറത്തെടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചു ലോറിയിൽ ഡ്രൈവർ മാത്രം ആണ് ഉണ്ടായിരുന്നത്. മണൽ കയറ്റി വന്ന ടിപ്പർ അരി ലോഡുള്ള ലോറിയിൽ ഇടിക്കുകയും തുടർന്ന് മറ്റ് രണ്ട് ലോറികളിലും ഇടിക്കുകയായിരുന്നു.