
റേഷൻ കടക്കാർക്കുള്ള വേതന പാക്കേജ് പരിഷ്കരണം ഉടനെ നടപ്പാക്കാനാകില്ലെന്നു മന്ത്രി ജി.ആർ.അനിൽ. മന്ത്രി വിളിച്ച ചർച്ചയിൽ വേതന പരിഷ്കരണം പ്രഖ്യാപിക്കാതെ സമരം പിൻവലിക്കില്ലെന്നു കട ഉടമകളുടെ സംഘടന പ്രതിനിധികളും പ്രഖ്യാപിച്ചത്. അഞ്ചര വർഷം മുൻപുള്ള വേതന പാക്കേജിലെ തുക ഇപ്പോൾ നിത്യവൃത്തിക്കു പര്യാപ്തമല്ലെന്നു സമര സമിതി മന്ത്രിയെ അറിയിച്ചു.