
എടവപ്പാതി (തെക്കുപടിഞ്ഞാറൻ കാലവർഷം) ഞായറാഴ്ച കേരളത്തിലെത്തില്ല. ഇനിയും ദിവസങ്ങൾ വൈകാനാണ് സാധ്യത. ജൂൺ നാലിന് കാലവർഷം കേരളത്തിൽ എത്തുമെന്നായിരുന്നു കാലാവസ്ഥാവകുപ്പ് പ്രവചിച്ചത്. കഴിഞ്ഞ ദിവസം കാലവർഷം ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്ത് എത്തിയിരുന്നു. അവിടെനിന്ന് മുന്നേറാൻ അനുകൂല സാഹചര്യങ്ങളുണ്ടായിട്ടില്ല.
തിങ്കളാഴ്ചയോടെ തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. രണ്ടുദിവസത്തിനകം അത് ന്യൂനമർദമാകാനും സാധ്യതയുണ്ട്. രണ്ടു ദിവസംകൂടി നിരീക്ഷിച്ചശേഷമേ കാലവർഷത്തിന്റെ വരവ് പ്രഖ്യാപിക്കുകയുള്ളൂ.