
കുണ്ടായിയിൽ പുലിയിറങ്ങി തൊഴുത്തിൽ കെട്ടിയിട്ട പശുക്കിടാവിനെ കൊന്നു. കുണ്ടായി കുരിക്കിൽ അലീമയുടെ പശുക്കുട്ടിയെയാണ് കൊന്നത്. പശുവിനെ കറക്കാൻ എത്തിയപ്പോഴാണ് പശുക്കിടാവിനെ ചത്ത നിലയിൽ കണ്ടത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡിയുടെ പത്തുമീറ്റർ മാറിയുള്ള തൊഴുത്തിലാണ് പുലിയെത്തിയത്. വനം വകുപ്പധികൃതർ സ്ഥലത്തെത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.