ആനമല റോഡിൽ ഗതാഗത നിയന്ത്രണം..

announcement-vehcle-mic-road

ആനമല റോഡിൽ പത്തടിപ്പാലം മുതൽ മലക്കപ്പാറ വരെ ഗതാഗതം നിരോധിച്ചു. രാവിലെ ഏഴിനും എട്ടിനും മലക്കപ്പാറയിൽ നിന്ന് ചാലക്കുടിയിലേക്ക് പതിവുപോലെ സർവീസ് ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി ജൂൺ 2 വരെ ചാലക്കുടിയിൽ നിന്ന് 8.10, ഉച്ചയ്ക്ക് 12.50 എന്നീ സമയങ്ങളിൽ പുറപ്പെടുന്ന മലക്കപ്പാറ കെ.എസ്.ആർ.ടി.സി. സർവീസുകൾ ഷോളയാർ പവർ ഹൗസ് വരെ മാത്രമേ ഉണ്ടാവൂ.

3.20, 5.10 എന്നീ സമയങ്ങളിലുള്ള മലക്കപ്പാറ സ്റ്റേ സർവീസുകൾ ഷെഡ്യൂൾ സമയത്ത് ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് പുറപ്പെടും എന്നും ചാലക്കുടി കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് അറിയിച്ചു.