ഇളവുകളിൽ മതിമറന്ന്, നഗരം നിറഞ്ഞ് വാഹനങ്ങൾ..

ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചതോടെ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ജനം കൂട്ടത്തോടെ നിരത്തിലിറങ്ങി. പലസ്ഥലങ്ങളിലും ഇടതടവില്ലാതെ വാഹനങ്ങൾ സഞ്ചരിച്ചു.പൊതു ഇടങ്ങളിൽ നിറഞ്ഞ വാഹന നിരകളെ മണിക്കൂറുകളെടുത്താണ് പോലീസ് സാധാരണരീതിയിലേക്ക്‌ കൊണ്ടുവന്നത്. അനാവശ്യമായി ചുറ്റാൻ ഇറങ്ങിയവരെയെല്ലാം താക്കീത് ചെയ്ത് വിട്ടു. നഗരത്തിൽ പൊലീസ് ചെക്ക് പോസ്റ്റുകളിൽ കൂടുതൽ പൊലീസുകാരെ നിയോഗിച്ചെങ്കിലും പരിശോധനയുടെ ഭാഗമായി നീണ്ട നിര പ്രത്യക്ഷപ്പെട്ടു.നഗരസഭയും പോലീസും ചേർന്ന് മൈക്ക് അനൗൺസ്‌മെന്റുമായി ഇളവുകളെക്കുറിച്ച് ബോധവത്കരണം നടത്തി.