
നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. ദേശീയപാതയിൽ കയ്പമംഗലം കാളമുറി സെൻ്ററിലാണ് അപകടം. എറണാകുളം മുളംതുരുത്തി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങി.