പൂ വിപണിയ്ക്കും നഴ്സറികൾക്കും ലക്ഷങ്ങളുടെ നഷ്ടം…

കോവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പൂ വിപണിയ്ക്കും നഴ്സറികൾക്കും ഉണ്ടാക്കിയത് ലക്ഷങ്ങളുടെ നഷ്ട്ടം. മേരിഗോൾഡ്, ഡയന്തസ്, പിറ്റോണിയ, ഡാലിയ, റോസ് എന്നീ പൂക്കളുടെ വിപണി യാണ് ലോക്ക് ഡൗൺ വന്നതോടെ ഇല്ലാതായത്.

മാടക്കാത്തറ, പാണഞ്ചേരി, നടത്തറ പഞ്ചായത്തുക്കളിൽ വീടുകളിലും അല്ലാതെയും നിരവധി നഴ്സറികൾ പ്രവർത്തിക്കുന്നുണ്ട്. 1000 ത്തോളം പേരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ഏപ്രിൽ, മെയ്‌ മാസത്തെ വിൽപ്പന ഇല്ലാതായതോടെ വൻ നഷ്ട്ടമാണ് പൂ വിപണിയ്ക്ക് ഉണ്ടായിരിക്കുന്നത്. മഴക്കാലം ആരംഭിക്കുന്നതിനു മുൻപ് നടേണ്ട ഫലവൃക്ഷ തൈകളുടെ വിൽപ്പനയും നിലച്ചു. നഴ്സറിയിൽ വിരിഞ്ഞ ചെടികൾ എല്ലാം തന്നെ പിഴുതു കളയേണ്ട സ്ഥിതിയാണ്. മറ്റു ജില്ലയിലെ വ്യാപാരികൾ, വൃക്ഷ തൈകൾ എത്തിക്കുന്ന വാഹനത്തിലെ ജീവനക്കാർ എന്നിവരും ദുരിതത്തിൽ ആയിരിക്കുകയാണ്.