തൃശൂർ മരോട്ടിച്ചാലിൽ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. മരോട്ടിച്ചാൽ സ്വദേശി 70 വയസുള്ള ഏലിയാസിന്റെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ചായ കുടിയ്ക്കാൻ ഹോട്ടലിൽ ഇരിക്കുന്നതിനിടെ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. തീ ആളിപടർന്നതോടെ ഹോട്ടലിലെ ജീവനക്കാരൻ ഇടപെട്ട് തീയണച്ചു.