എരുമപ്പെട്ടിയിൽ ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ച ഭർത്താവ് പിടിയിൽ..

തൃശ്ശൂർ എരുമപ്പെട്ടിയിൽ ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ച ഭർത്താവ് പിടിയിൽ. 33 വയസ്സുള്ള ഇയാൾ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചിരുന്നതായും പരാതിയുണ്ട്.

രണ്ടര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും യുവതിയെ ശാരീരിക- മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു. യുവതിയെ മദ്യപിക്കാൻ നിർബന്ധിച്ചിരുന്നതായും പരാതിയുണ്ട്. വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കാൻ യുവതി ഇതൊന്നും സ്വന്തം വീട്ടിൽ പറഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു.