
വൈദ്യുതിനിരക്ക് വർധിപ്പിക്കുന്നതിനു മുന്നോടിയായി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നടത്തുന്ന തെളിവെടുപ്പ് തിങ്കളാഴ്ച അവസാനിക്കും. 11-ന് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്‌സ് ഹാളിലാണ് അവസാന തെളിവെടുപ്പ്. കെ.എസ്.ഇ.ബി.യുടെ വിശദീകരണങ്ങളും തെളിവെടുപ്പുകളിലെ വാദങ്ങളും പരിശോധിച്ച് ജൂണിൽ കമ്മിഷൻ നിരക്കുവർധന പ്രഖ്യാപിക്കും. നാലുവർഷത്തെ നിരക്കുവർധനയ്ക്കാണ് ബോർഡ് അപേക്ഷിച്ചത്. വീടുകൾക്ക് ഈ വർഷം 15 മുതൽ 20 പൈസവരെ കൂട്ടണമെന്നാണ് ആവശ്യം. ഫിക്സഡ് ചാർജിൽ 5 മുതൽ 30 രൂപ കൂട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ബോർഡിന് 2939 കോടിരൂപയുടെ വരുമാനക്കമ്മി ഉണ്ടാകുമെന്നാണ് കമ്മിഷൻ അംഗീകരിച്ച കണക്ക്.