
ചാലക്കുടി: വെട്ടുകടവ് റോഡിലെ അനധികൃത കയ്യേറ്റങ്ങൾ വീണ്ടും പൊളിച്ചുനീക്കാൻ ആരംഭിച്ചു. വെട്ടുകടവ് കപ്പേളയുടെ കയ്യേറ്റം പൊളിക്കാൻ തുടങ്ങിയെങ്കിലും 15 ദിവസത്തിനകം ഇതു പൊളിച്ചു നീക്കാമെന്ന രേഖാമൂലമുള്ള ഉറപ്പിൽ ആ ഭാഗം പൊളിച്ചില്ല. 8 സ്വകാര്യ വ്യക്തികളുടെ മതിലുകളും മറ്റുമാണ് പൊളിച്ചത്. കഴിഞ്ഞ ദിവസം ഇതേ റോഡിലെ മേലൂർ പഞ്ചായത്ത് പ്രദേശത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചിരുന്നു.
തുടർന്നാണു നഗരസഭാ പ്രദേശത്തെ കയ്യേറ്റങ്ങൾ നീക്കാൻ തുടങ്ങിയത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണു മണ്ണുമാന്തി യന്ത്രവുമായെത്തി കയ്യേറ്റമുള്ള ഭാഗങ്ങളിലെ നിർമിതികൾ പൊളിച്ചുനീക്കി സർക്കാർ ഭൂമി തിരിച്ചുപിടിച്ചത്. ചാലക്കുടി നഗരസഭയെയും മേലൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് നവീകരിച്ചിരുന്നെങ്കിലും കയ്യേറ്റങ്ങൾക്കെതിരെ നടപടി വൈകുകയായിരുന്നു.