സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കോവിഡ്-19രോഗബാധ സ്ഥിരീകരിച്ചു.ആറുപേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. 21 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. ഇതുവരെ 408 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 114 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് 46,323 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 45,925 പേര്‍ വീടുകളിലും 398 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു 62 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,756 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 19,074 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ആശുപത്രിയില്‍ ക്വാറന്‍റൈനിലുള്ള മുഴുവന്‍ പേരെയും പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നത്. പരിശോധന രണ്ടുമൂന്നു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.