ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രം കിഴക്കേ നടപ്പുരയിൽ കദളിപ്പഴം കൊണ്ടു തുലാഭാരം നടത്തി. 83 കിലോ കദളിപ്പഴം ഉപയോഗിച്ചു. വൈകിട്ടു നാലരയോടെ കിഴക്കേഗോപുര കവാടത്തിൽ നിന്നു ദർശനവും നടത്തി. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ഗവർണർക്ക് കളഭം, പഴം പഞ്ചസാര, വെണ്ണ, തെച്ചി ഉണ്ടമാല, പാൽപായസം എന്നിവയടങ്ങിയ പ്രസാദം നൽകി.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.ജി.രവീന്ദ്രൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ്കുമാർ, പിആർഒ വിമൽ.ജി.നാഥ്, മാനേജർ കെ.ബിനു എന്നിവർ ചേർന്നാണ് ഗവർണറെ സ്വീകരിച്ചത്. ദേവസ്വത്തിന്റെ ഉപഹാരമായി ചുമർച്ചിത്ര മാതൃക സമ്മാനിച്ചു.