
പാവറട്ടി: ഒട്ടേറെ വിസ തട്ടിപ്പുകൾ നടത്തി കോടതിയിൽ നിന്നും ജാമ്യമെടുത്ത് വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. പാവറട്ടി വെണ്മേനാട് പുളിക്കൽ വീട്ടിൽ മുഹമ്മദ് റിസ്വാൻ (34) ആണ് പിടിയിലായത്.
മൂന്ന് വിവാഹം കഴിച്ച പ്രതി മൂന്നാമത്തെ ഭാര്യയുമൊത്ത് എറണാകുളം കോടനാട് ഒളിവിൽ കഴിഞ്ഞു വരവെയാണ് പാവറട്ടി എസ്.എച്ച്.ഓ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ വലയിലായത്.