മൂന്നു വയസ്സുകാരിയുടെ തലയിൽ കുടുങ്ങിയ പാത്രം ഫയർഫോഴ്സ്എടുത്ത് മാറ്റി

മൂന്നു വയസുകാരിയുടെ  തലയിൽ പാത്രം കുടുങ്ങി, ഒടുവിൽ രക്ഷകരായത് തൃശൂർ ഫയർ ഫോഴ്സ്. വീട്ടിൽകളിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ ആണ് തൂക്കു പാത്രം കുട്ടിയുടെ കുടുങ്ങിയത്. അരിമ്പൂർസ്വദേശികളുടെ മകളാണ് മൂന്നു വയസ്സുകാരി. മകളുടെ തലയിൽ പാത്രം കുടുങ്ങിയതിനെ തുടർന്ന് വീട്ടുകാർഒട്ടേറെ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

കുട്ടിയെ ഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഒടുവിൽ തൃശ്ശൂർ അഗ്നിശമന സേനയുടെസഹായം തേടുകയും  തൃശൂരിലെ അഗ്നിരക്ഷാ നിലയത്തിൽ വെച്ച് ഏകദേശം കാൽ മണിക്കൂർപരിശ്രമത്തിനൊടുവിൽ  കുട്ടിക്ക് പരിക്കുകൾ ഏൽക്കാതെ ഫയർഫോഴ്‌സ്‌ പാത്രം ഊരിയെടുത്തതോടെയാണ്വീട്ടുകാർക്ക് ആശ്വാസമായത്.