കോവിഡ്-19 ക്യാമ്പിൽ അന്തേവാസികളോടൊപ്പം ഭക്ഷണം കഴിക്കാൻ പോലീസുദ്യോഗസ്ഥരെത്തി.

കോവിഡ്-19 ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ള വിൽവട്ടം ഹയർസെക്കണ്ടറി സ്കൂളിലെ അന്തേവാസികളൊന്നിച്ച് അനുഭവങ്ങൾ പങ്കിടാൻ ഇന്നലെ തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രനും സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യയും എത്തി.


തൃശൂർ കോർപ്പറേഷൻ വിൽവട്ടം മേഖല കമ്മ്യൂണിറ്റി കിച്ചണിൽ വിയ്യൂർ പോലീസിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പിലുള്ള 550 ഓളം പേർക്ക് ഇന്നലെ ഉച്ച ഭക്ഷണം നൽകിയത്.
തൃശൂർ റേഞ്ച് ഡിഐജി S സുരേന്ദ്രൻ, സിറ്റി പോലീസ് കമ്മീഷണർ R ആദിത്യ എന്നിവരെ കൂടാതെ തൃശ്ശൂർ കോർപ്പറേഷൻ മേയർ അജിത ജയരാജൻ, തൃശൂർ ACP VK രാജു എന്നിവർ ചേർന്നാണ് അന്തേവാസികൾക്ക് ഭക്ഷണം പകർന്നു നൽകിയത്.