ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം നടന്നത് . എരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത് . ഡ്രൈവറടക്കം ആറുപേരായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ആംബുലൻസിൽ ഉണ്ടായിരുന്ന മറ്റു മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ന്യുമോണിയ ബാധിച്ച് കടുത്ത ശ്വാസതടസം നേരിട്ട ഫെമിനയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി അതിവേഗത്തിലെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ ഷുഹൈബ്, ഫാരിസ്, സാദിഖ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.