
ചിന്നക്കനാലിൽ വനം വകുപ്പിന്റെ പ്രത്യേക ദൗത്യത്തിൽ പിടികൂടിയ അരിക്കൊമ്പൻ എന്ന ആന തമിഴ്നാട്അതിർത്തിയിൽആണെന്ന് പുതിയ വിവരം . പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയിൽ അരിക്കൊമ്പനെതുറന്നുവിട്ടതിന് ശേഷവും ആനയെ വിടാതെ നിരീക്ഷിച്ചുവരികയാണ് വനംവകുപ്പ് സംഘം.
ജിപിഎസ് കോളറിൽ നിന്നാണ് വനംവകുപ്പ് സിഗ്നൽ എടുത്ത് ആനയെ നിരീക്ഷിക്കുന്നത്. പെരിയാർ കടുവാസങ്കേതത്തിലെ വനമേഖലയിൽ തന്നെയാണ് തമിഴ്നാട് അതിർത്തിയോട് ചേർന്ന് അരിക്കൊമ്പന്റെ സിഗ്നലുകൾലഭിച്ചത്. ആന മയക്കത്തിൽ നിന്ന് പൂർണമായും മുക്തനായെന്നും, നിലവിൽ ആരോഗ്യം തൃപ്തികരമാണെന്നുംവനം വകുപ്പ് അധികൃതർ പറയുന്നു.