കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റ് ഇന്ന് .

കൂടൽമാണിക്യം കൊടിയേറ്റ് ഇന്ന് . പത്തുദിവസം നീണ്ടുനിൽക്കുന്ന  കൂടൽമാണിക്യം ക്ഷേത്രത്തിലെ  ഉത്സവരാപകലുകൾക്കാണ് ഇന്ന്  ചൊവ്വാഴ്ച രാത്രി കൊടിയേറുക.

രാത്രി 7.30-ന് ആചാര്യവരണത്തിനുശേഷം 8.10-നും 8.40-നും മധ്യേയാണ് കൊടിയേറ്റം. തന്ത്രി നകരമണ്ണ്ത്രിവിക്രമൻ നമ്പൂതിരി കൊടിയേറ്റ് നടത്തും. തുടർന്ന് കൂടൽമാണിക്യം കൂത്തമ്പലത്തിൽ മിഴാവ് ഒച്ചപ്പെടുത്തൽ, സൂത്രധാരക്കൂത്ത്, നങ്ങ്യാർകൂത്ത് എന്നിവ നടക്കും.