പുഴയിൽ കുളിക്കാനിറങ്ങിയ 9 വയസ്സുകാരി മുങ്ങി മരിച്ചു.

മാളയിൽ പിതാവിനോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 9 വയസ്സുകാരി ഹന്ന മുങ്ങി മരിച്ചു. എളന്തിക്കരമാളിയേക്കൽ ബിജോയ് , നിമ്മി ദമ്പതികളുടെ മകളാണ്.

നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഹന്ന. ട്യൂബ് ഉപയോഗിച്ച് കുളിക്കാനിറങ്ങിയതായിരുന്നു. നാട്ടുകാരും അഗ്നിസുരക്ഷ സേനയുമൊത്ത് രണ്ടര മണിക്കൂർ നടത്തിയ തിരച്ചിലിൽ ആണ് മൃതുദേഹം കണ്ടെടുത്തത്.