മൺകുഴികളിലെ മത്സ്യസമ്പത്തിലേക്ക് കൈകൾ നീട്ടി വരൻ..

ലോക്‌ ഡൗൺ തുടങ്ങിയതോടെ തന്റെ ഉപജീവന മാർഗമായിരുന്ന ലോട്ടറി വിൽപ്പന നിന്ന വിഷമത്തിലായിരുന്നു കാടുകുറ്റി പഞ്ചായത്തിലെ അന്നനാട് വളവങ്ങാടിയിലെ തണ്ടേങ്കാട്ടിൽ വരൻ എന്ന അറുപതുകാരൻ. എന്നാൽ വെറുതെ ഇരുന്ന് ശീലിക്കാത്ത വരൻ പാടത്തെ മൺ കുഴികളിലേക്കിറങ്ങി.
വർഷക്കാലത്ത് മലവെള്ളത്തോടൊപ്പം പുഴയിൽനിന്നും ചാത്തൻചാലിൽനിന്നും കയറി വരുന്ന മീനുകൾ പാടത്ത് കളിമൺ ഖനനം നടത്തിയ കുഴികളിൽ കയറാറുണ്ട്. ദീർഘകാലമായി ഒറ്റക്ക്‌ താമസിക്കുന്ന വരൻ കരിങ്കല്ല് പണിക്കാരനായിരുന്നു. കുഴികൾ എന്തായാലും വരനെ കൈവിട്ടില്ല.മുഷിയും വരാലും വാഗയുമെല്ലാം വരന്റെ കൈകളിൽ നിറയുന്നു. ഇത് ആദായ വിലക്കാണ് വരൻ വിൽകുന്നത് .