തൃശൂർ സ്വദേശിനി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി.

സന്ദർശക വിസയിലെത്തിയ തൃശൂർ സ്വദേശിനി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി.

കൊടുങ്ങല്ലൂർ അഴീക്കോട് പുത്തൻ പള്ളി ജങ്ഷനിൽ പടിഞാഴറെ വീട്ടിൽ തസ്നിമോൾ (33)ആണ്മസ്കത്തിൽമരിച്ചത്​.

അവധികാലം ചിലവഴിക്കാനായി മസ്കത്തിലുള്ള ഭർതൃ സഹോദരന്‍റെ അടുത്തേക്ക്  സന്ദർശക വിസയിൽ കുടുംബ സമേതം വന്നതായിരുന്നു. ഞായറാഴ്ച വൈകീട്ട് റൂവിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നുഹൃദയാഘാതത്തെ തുടർന് മരണം സംഭവിച്ചത് .

മനാഫ് കൊല്ലിയിൽ, ഖദീജ എന്നിവരുടെ മകളാണ് തസ്നിമോൾ. ഭർത്താവ് അബ്ദുൽ റഊഫ്​. ഹലീൽ, ത്വയിബ്, റാബിയ, റാഹില എന്നിവർ മക്കളാണ് . നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്ബന്ധപ്പെട്ടവർ അറിയിച്ചു