ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിൽ വീണ് കൊല്ലങ്കോട് സ്വദേശി മരിച്ചു.

ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിലെ കയത്തിൽ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു, ഒപ്പം സുഹൃത്തും കാൽവഴുതിവീണു. കൊല്ലങ്കോട് സ്വദേശിയായ കെ.ആർ രോഹിത് (20) ആണ് മരിച്ചത് . രോഹിതിനൊപ്പം കാൽ വഴുതികയത്തിൽ വീണ അമലിന് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു .

ഇരുവരെയും കയത്തിൽ വീണ ഉടൻ സുഹൃത്തുക്കൾ ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുകയും അമിലിനെകരയ്ക്കു കയറ്റുകയും ചെയ്തു . പക്ഷേ രോഹിത്തിനെ കരയിലേക്ക് കയറ്റാൻ കഴിഞ്ഞില്ല. അപകടത്തിൽപ്പെട്ടവിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് രോഹിതിനെ കയത്തിൽ നിന്നും പുറത്തെടുത്തത്.

ആംബുലൻസിൽ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അങ്കമാലിഫിസാറ്റിലെ സഹപാഠികളാണ് അഞ്ചുപേരും