കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം: മെയ് 4 വരെ കേരളത്തില്‍ ശക്തമായ മഴ.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 50 കി.മീ വരെ വേഗതയില്‍വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 04 വരെആണ് കാലാവസ്ഥ പ്രതീക്ഷിക്കുന്നത്. ഇതേ തുടർന്ന്  അടുത്ത ദിവസങ്ങളില്‍ തൃശ്ശൂർ ജില്ല ഉൾപ്പടെ വിവിധജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.