തൃശൂര്‍ ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ തീപ്പിടിത്തം; നാല് കടകള്‍ കത്തി നശിച്ചു..

തൃശൂർ നഗരത്തിൽ തീപ്പിടിത്തം. ജയ്ഹിന്ദ് മാർക്കറ്റിലുണ്ടായ തീപ്പിടിത്തത്തിൽ നാല് കടകൾ കത്തി നശിച്ചു. ഞായറാഴ്ച പുലർച്ചെ 3.30-ഓടെയാണ് സംഭവം. ജയ്ഹിന്ദ് മാർക്കറ്റിലെ ഒരു ചായക്കടയിലെ രണ്ട് ഗാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്.

ഇതോടെ ആളിക്കത്തിയ തീ സമീപത്തെ കടകളിലേക്കും പടർന്നു. സമീപത്തെ ശവപ്പെട്ടിക്കട ഉൾപ്പെടെ ഒരു നിരയിലെ നിരവധി കടകൾ കത്തി നശിച്ചു. നാശനഷ്ടം തിട്ടപ്പെടുത്താനായിട്ടില്ല
അഗ്നിരക്ഷാസേനയുടെ ആറ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്.