പാണഞ്ചേരി പഞ്ചായത്തിലെ 250 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റും മുഖാവരണവും നൽകി എസ്.ഒ.എസ്. കുട്ടികളുടെ ഗ്രാമം. ഇൗ കൂട്ടായ്മയുടെ കുടുംബ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി മണിയൻകിണർ, താമരവെള്ളച്ചാൽ, ഒളകര, പൂവ്വൻചിറ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത കുടുംബങ്ങൾക്കാണ് കിറ്റുകൾ എത്തിച്ചുന്നൽകിയത്. ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.അബൂബക്കർ നിർവഹിച്ചു. പാണഞ്ചേരിയിലെ സമൂഹ അടുക്കളയിലേക്ക് അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും വിതരണം എസ്.ഒ.എസ് നിലവിൽ വിതരണം ചെയ്യുന്നുണ്ട്.