ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു..

തൃപ്രയാർ: നാട്ടിക എസ് എൻ ഗ്രൗണ്ടിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ താന്ന്യം സ്വദേശി നടുവിലെപ്പുര വീട്ടിൽ സജി(40) നാട്ടിക സ്വദേശി ചേനായിൽകാട്ട് വീട്ടിൽ ആയിഷ് (22)എന്നിവർക്ക് ആണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂർ ജില്ലാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.