പൂരത്തിന് ഇരുപത് ആംബുലൻസുമായി ആക്ടസ്…

സാമ്പിൾ വെടിക്കെട്ട് ദിനം മുതൽ പകൽപ്പൂരം തീരുന്നതു വരെ തൃശ്ശൂർ സ്വരാജ് റൗണ്ടിലും പ്രധാനപ്പെട്ട ജങ്ഷനിലും ഇരുനൂറ്റമ്പതോളം ആക്ടസ് സന്നദ്ധ ഭടന്മാർ 20 ആംബുലൻസുകളിൽ സേവന രംഗത്തുണ്ടാകും. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ പ്രത്യേക പ്രഥമശുശ്രൂഷാ പരിശീലനം ലഭിച്ചവരാണിവർ.

അഞ്ചു പേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായി ആക്ട്സിന്റെ സ്ട്രെച്ചർ ടീം ഉണ്ടായിരിക്കും. പൂരത്തോട നുബന്ധിച്ചുള്ള ആക്ടസിന്റെ കൺട്രോൾ റൂമിലെ ഉദ്ഘാടനം ആക്ടസ് ഓഫീസിൽ മേയർ എം.കെ. വർഗീസ് നിർവഹിച്ചു. കൺട്രോൾ നമ്പർ: 0487 232 1500, 90371 61099