തൃശ്ശൂർ ഹോട്ടലുകളിൽ സിവിൽ സപ്ലൈസ് സ്‌ക്വാഡ് പരിശോധന.

തൃശ്ശൂർ പൂരം മുന്നൊരുക്കത്തിന്റെ ഭാഗമായി നഗരത്തിലെ ബേക്കറികളിലും ഹോട്ടലുകളിലും  സിവിൽ സപ്ലൈസ്സ്‌ക്വാഡുകൾ പരിശോധന ശക്തമായി തുടരുന്നു . അമിതവില ഈടാക്കരുതെന്നും ഗുണമേന്മയുള്ള ഭക്ഷണപദാർഥങ്ങളേ വിതരണം ചെയ്യാവൂവെന്നും നിർദേശം നൽകുകയും ചെയ്യുന്നുണ്ട്.

വിലനിലവാരം പ്രദർശിപ്പിക്കാതിരിക്കുക, അമിതവില ഈടാക്കുക തുടങ്ങിയ പരാതികൾ പൊതുജനങ്ങൾക്ക്കൺട്രോൾ റൂമിൽ അറിയിക്കാം. അതിനായുള്ള ഫോൺ നമ്പർ : 0487-2331031.