കതിരണിഞ്ഞകുട്ടാടൻപാടത്ത് ഇന്ന് കൊയ്‌ത്തുത്സവം…

കണ്ണുകളും മനസ്സുകളും നിറച്ച് കുട്ടാടൻപാടം കതിരണിഞ്ഞു.ലോക്ഡൗൺ കാരണം ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കിയും കൃത്യമായ അകലം പാലിച്ചും കൊയ്‌ത്തുത്സവം ഇന്ന് നടക്കും.ചടങ്ങുമാത്രമായാണ് കൊയ്ത്തുത്സവം നടത്തുക.
കരിഞ്ഞുണങ്ങിക്കിടന്ന പാടശേഖരത്തിന്റെ കാവീട് ഭാഗത്തെ രണ്ടേക്കറിലാണ്‌ നെല്ല് വിളവെടുപ്പിന് പാകമായി നിൽക്കുന്നത്.
കാവീടുള്ള ജൈവകർഷകയായ കുമാരിയുടെയും ഭർത്താവ് ശശിധരന്റെയും നേതൃത്വത്തിലാണ് ഇവിടെ നെൽകൃഷി ഇറക്കിയത്. കൃഷിഭവൻ ഓഫീസറുടെയും തദ്ദേശവാസികളുടെയും നല്ല സഹകരണം കൃഷി ചെയ്യുന്നതിന് ഉണ്ടായെന്നു ദമ്പതികൾ പറയുന്നു.