തൃശൂർ പൂരം പ്രമാണിച്ച് മദ്യ നിരോധനം ഏർപ്പെടുത്തും

ഏപ്രിൽ 29ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിവരെ 48 മണിക്കൂർ സമയം കോർപറേഷൻ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടുന്നതിനും മറ്റു ലഹരിവസ്തുക്കളുടെ വിതരണവും വില്പനയും നിരോധിച്ചുകൊണ്ടും ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ഉത്തരവിട്ടു. തൃശൂർ പൂരം പ്രമാണിച്ച് ആണ് ഈ മദ്യ നിരോധന ഉത്തരവ്.