മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി നടപടിയുമായി പഞ്ചായത്ത്

ദേശമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയാൻ പഞ്ചായത്ത് നേരിട്ട് ഇറങ്ങി. മാലിന്യ കൂമ്പാരങ്ങൾ പരിശോധിച്ച് മാലിന്യങ്ങൾ നിക്ഷേപിച്ചവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുകയാണ് ദേശമംഗലം ഗ്രാമപഞ്ചായത്ത്.

പള്ളത്ത് നിക്ഷേപിച്ച മാലിന്യ കൂമ്പാരം പഞ്ചായത്ത് പ്രസിഡന്റ് കെ ജയരാജിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ചെറുതുരുത്തി പോലീസ്, ജനപ്രതിനിധികൾ, ദേശമംഗലം ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു. പരിശോധനയിൽ മാലിന്യ നിക്ഷേപിച്ച വ്യക്തിയെ കണ്ടെത്തുകയും പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.